Friday, 30 November 2012

അര്‍ദ്ധവാര്‍ഷിക പരീക്ഷ

            
           അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ദേവധാര്‍ ഹിന്ദി വേദി പത്താം ക്ലാസ്സിലെ ഹിന്ദി മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന് കിട്ടിയ പ്രതികരണം ഞങ്ങളെ അത്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. ഇത് മറ്റ് വിഷയങ്ങളുടെ ചോദ്യപേപ്പറുകള്‍ പ്രസിദ്ധികരിക്കാനും ഞങ്ങള്‍ക്ക് ധൈര്യം തരുന്നു.
             ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും ഇവ തയ്യാറാക്കിത്തരാന്‍ സന്മനസ്സുകാണിച്ച എന്റെ സ്കൂളിലെ അധ്യാപകസുഹൃത്തുക്കളോടുള്ള നന്ദി വാക്കുകളിലൊതുക്കാനാവില്ലതന്നെ. ഈ പ്രയത്നത്തെ വിലയിരുത്തേണ്ടതും കുറ്റമറ്റതാക്കേണ്ടതും ഇതിനെ ഉപയോഗിക്കുന്ന നിങ്ങളേവരുടെയും ചുമതലയാണ്. വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും കമന്‍റുകളായി നല്കാന്‍ അഭ്യര്‍ത്ഥിക്കുന്നു



Downloads:



Downloads:



Downloads:


पाठक :



Downloads:



Downloads:



Downloads:



Downloads:


Downloads:

15 comments:

  1. ജയദീപ്ജി
    ഒരു സ്കൂളിലെ അധ്യാപകരുടെ ഈ കൂട്ടായ്മ എന്നെയും അത്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു.ഇവ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ അഭിപ്രായങ്ങള്‍ കൂടി രേഖപ്പെടുത്തിയില്ലെങ്കില്‍ അതിനെ നന്ദികേടെന്നു മാത്രമല്ല പറയേണ്ടിവരിക.
    ഈ പ്രയത്നത്തില്‍ പങ്കാളികളായ എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും അനുമോദനങ്ങള്‍!!!

    ReplyDelete
  2. ജയ്ദീപ് മാഷേ...
    അനുമോദനങ്ങള്‍. ആര്‍ക്കൊക്കെയാണ് നന്ദി പറയേണ്ടതെന്നറിയില്ല.മികച്ച ഈ പ്രവറ്‍ത്തനത്തിനു പിന്നില്‍ മനസ്സാ ഇടപെട്ട ദേവധാറിലെ എന്റെ പ്രിയപ്പെട്ട അധ്യാപകസുഹൃത്തുക്കള്‍ക്ക് സല്യൂട്ട്.കണ്ടാലറിയാത്തവര്‍ ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടുപോയറിയട്ടെ.

    ReplyDelete
  3. Dea Jaydeep sir,
    We expected some unexpectations from you & your school blog.
    We r very happy to this work and
    we shold use this before half yearly examination.
    Congrats to all ,
    those who r worked behind this glorius perfomance.
    Than you very much sir.

    ReplyDelete
  4. जयदीप जी,
    बधाईयाँ, प्रश्न पत्र का वाचन नहीं किया । उसके बाद हमारी राय प्रकट करूँगी ।
    मित्रों कॊ भी धन्यवाद देना ।

    ReplyDelete
  5. എന്റെ ജയദീപ് മാഷേ...
    ചില അന്തര്‍ ജില്ലാ യാത്രകളിലൊക്കെയായിരുന്നു. വീട്ടിലെത്തിയേപ്പിന്നെയാ MB കൂടിയ ഫയലുകള്‍ ശ്രദ്ധിക്കുന്നത്.
    ഇത് നന്നായി എന്ന് ഒറ്റ വാക്കില്‍ പറയട്ടേ.
    ചോദ്യം എങ്ങനെയെന്ന് നോക്കാന്‍ എല്ലാ വിഷയവും എനിക്ക് വശമില്ലാത്തതു കൊണ്ട് മെനക്കെടുന്നില്ല. അതു ശരിയാവില്ല. അതിലുപരി ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന പത്താളുണ്ടായതിലാണ് എനിക്കല്‍ഭുതം. ചിലതൊക്കെ പ്രാവര്‍ത്തികമായി കാണാനുള്ള ആഗ്രഹത്താല്‍ 'ഡിഡിഇ'യും 'ഡിപിഐ'യും വരെ ആകേണ്ടിവരാറുണ്ട്.
    പങ്കാളികളായ എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും അനുമോദനങ്ങള്‍!!! അറിയിക്കുക. അവരോടു സ്വകാര്യമായി പറയുക.
    ചോദ്യങ്ങള്‍ ആര്‍ക്കും ചോദിക്കാം. ഉത്തരങ്ങളും ബോധനതന്ത്രങ്ങളും ഇതു പോലെ പുറത്തെടുക്കുക.
    വളര്‍ന്നാല്‍ മാത്രം പോരാ...
    പൂക്കുകയും കായ്ക്കുകയും നാളെയുള്ളവര്‍ക്കായി ടൂളുകളാവുകയുമൊക്കെ വേണം

    ReplyDelete
  6. ജയദീപ് മാഷേ...ദേവദാര്‍ കുടുംബത്തിനു നന്ദി പറഞ്ഞാല്‍................
    അനുമോദനങ്ങള്‍.

    ReplyDelete
  7. aapke be our devadar school ke sabe teachers ko be mera badayiyam dethahum

    ReplyDelete
  8. Thank you very much for this collective work and your initiation.

    ReplyDelete
  9. മാഷേ..നല്ല പ്രവര്‍ത്തനം, അഭിനന്ദനങ്ങള്‍.അധ്യാപകരുടെ ഈ കൂട്ടായ്മ നിങ്ങളുടെ വിദ്യാലയത്തിന്റെ അനൂഗ്രഹമാണ്
    ഡൗണ്‍ലോഡിന്റെ എണ്ണം കൂടുന്നതല്ലാതെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ നമ്മുടെ സുഹൃത്തുക്കള്‍ മറന്നു പോകുന്നതാണോ ..അതോ മറക്കുന്നതോ ? പഴയതുപോലെ റിവിഷന്‍ മൊഡ്യൂള്‍ തയായാറാക്കുന്നുണ്ടോ ?

    ReplyDelete
  10. റിവിഷന്‍ മൊഡ്യൂള്‍ - തീരുമാനമായിട്ടില്ല.
    ഒന്നു ശ്രമിക്കണമെന്നാഗ്രഹമുണ്ട്.
    എല്ലാവരുടെയും സഹകരണം ഉണ്ടാവണം

    ReplyDelete
  11. ഞങ്ങള്‍ Maths Question Paper പ്രയോജനപ്പെടുത്തി
    By
    AMAL BINESH, SIJIN P RAJESH, ANU PRAKASH, JINTO MATHEW, VISHNU PRASAD, SHAMEER ASHARUF, MUHAMMED NOUFAL, MUHAMMED BILAL, SANIL V S, MUHAMMED ANFAS
    ഞങ്ങള്‍ GOVT TECHNICAL HIGH SCHOOL KANJIRAPPALLY യിലെ കുട്ടികള്‍ ആണ്

    ReplyDelete
    Replies
    1. പ്രിയപ്പെട്ട കുഞ്ഞുങ്ങളേ...
      നിങ്ങളുടെ ഈ കമന്റ് ഏറ്റവും പ്രധാനപ്പെട്ടതായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കും.
      വീണ്ടം ദേവധാര്‍ ഹിന്ദിവേദിയിലേക്ക് വിരുന്നുകാരായെത്തുമല്ലോ..?
      പുതിയ വിഭവങ്ങളുമായി ഞങ്ങളെത്താം...
      സ്നേഹപൂര്‍വ്വം
      ജയ്ദീപ് മാഷ്.

      Delete
  12. നന്നായിട്ടുണ്ട്. നിങ്ങളുടെ ടീം വര്‍ക്കിനെ ആഭിനന്ദിക്കുന്നു.

    ReplyDelete
  13. DEAR SUJITH,
    THANK YOU FOR YOUR COMMENT.

    ReplyDelete
  14. സോഷ്യല്‍ സയന്‍സ് ചോദ്യപേപ്പര്‍ പാറ്റണില്‍ ചെറിയ മാറ്റം ഉണ്ടെങ്കിലും വളരെ ഉപകാരപ്രദമായിരുന്നു.

    ReplyDelete