Tuesday, 5 February 2013

ഹിന്ദി ( മുകുളം )

          പുതിയ ഉല്‍പ്പന്നങ്ങള്‍ കുട്ടികളില്‍ എത്തിക്കുക എന്ന ദൗത്യം കണ്ണൂരില്‍ നിന്നും രവിമാഷ് തുടരുകയാണ്. ഒടുവിലായി കണ്ണൂര്‍ ഡയറ്റ് പ്രസിദ്ധപ്പെടുത്തിയ മുകുളം എന്ന പഠനസഹായിയില്‍ ഉല്‍പ്പെടുത്തിയ ഹിന്ദി ചോദ്യപ്പേപ്പറിനുള്ള ഉത്തരങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ് അദ്ദേഹം. ദേശാഭിമാനി  ദിനപത്രത്തിലെ (അക്ഷരമുറ്റം 30-01-2013) ചോദ്യപ്പേപ്പറുകള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കി വിശ്രമമെടുക്കും മുന്‍പേയാണീ സാഹസമെന്നു കൂടി ഓര്‍ക്കണം. ഇതക്കെ കാണുമ്പോഴെങ്കിലും നമുക്കൊന്നുണരാന്‍ ശ്രമിക്കാം അല്ലേ...?
            ഡൗണ്‍ലോഡ്  ചെയ്യാം.....ഉപയോഗപ്പെടുത്താം.

Monday, 4 February 2013


             മംഗളം വാരികയെ അങ്ങിനെയങ്ങ് തള്ളിപ്പറയാന്‍ വരട്ടെ. എസ്.എസ്.എല്‍.സി പരീക്ഷാച്ചൂട് കേരളക്കരയാകെ ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ അവരും വന്നു വിവിധ പഠന സഹായികളുമായി. പ്രത്യേകിച്ചും മാതൃകാ ചോദ്യപ്പേപ്പറുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മംഗളത്തോടുള്ള അവജ്ഞ ചോദ്യപ്പേപ്പറുകളോട് കാണിക്കാതെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന തോന്നലാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കാരണം. അമാന്തിക്കാതെ ഹിന്ദി ചോദ്യപ്പേപ്പറുകളും അവയുടെ ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്തോളൂ.....

മംഗളം - ഹിന്ദി 1

Downloads:



മംഗളം - ഹിന്ദി 2

Downloads:

Saturday, 2 February 2013

സയന്‍സ് 2013

        വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടില്‍ നിന്നും ഒരു യുവ സയന്‍സ് അധ്യാപകനെ ദേവധാര്‍ ഹിന്ദിവേദി പരിചയപ്പെടുത്തുന്നു - നൗഷാദ് പരപ്പനങ്ങാടി. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ജോലി ചെയ്തു വരുന്ന കര്‍മ്മനിരതനായ ഈ അധ്യാപകന്റെ നിസ്വാര്‍ത്ഥമായ താത്പര്യങ്ങള്‍ക്ക്  കൂട്ടാവാന്‍ കഴിഞ്ഞതില്‍ ഹിന്ദിവേദി ആഹ്ലാദിക്കുന്നു.
     മാതൃകാ ചോദ്യപേപ്പറുകള്‍ , റിവിഷന്‍ ടിപ്പ്സ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സുഹൃത്തുക്കളേ...ക്ലാസ് റൂമുകളില്‍ ഇനിയും സമയമുണ്ട്. നമുക്കിതു കൂടി ഒന്ന് പരീക്ഷിച്ചു നോക്കിയാലോ.....

     PHYSICS
        ഫിസിക്സ്  മാതൃക ചോദ്യ പേപ്പര്‍  ഒന്ന്
        ഫിസിക്സ്  മാതൃക ചോദ്യ പേപ്പര്‍  രണ്ട്
        ഫിസിക്സ്  മാതൃക ചോദ്യങ്ങള്‍
        ഫിസിക്സ്  റിവിഷന്‍ ടിപ്പുകള്‍
   CHEMISTRY
        കെമിസ്ട്രി  മാതൃക ചോദ്യ പേപ്പര്‍ ഒന്ന്
        കെമിസ്ട്രി മാതൃക ചോദ്യ പേപ്പര്‍ രണ്ട്
        കെമിസ്ട്രി  മാതൃക ചോദ്യങ്ങള്‍
        കെമിസ്ട്രി റിവിഷന്‍ ടിപ്പുകള്‍